2017ലെ ലോകസുന്ദരി പട്ടം ഇന്ത്യയ്ക്ക്.മിസ് ഇന്ത്യ മാനുഷി ചില്ലാറിനെ ലോക സുന്ദരിയായി തിരഞ്ഞെടുത്തു.21 കാരിയായ മാനുഷി ഹരിയാന സ്വദേശിയാണ്.ചൈനയിലെ സാന്യ പട്ടണത്തിലാണ് മത്സരം നടന്നത്.
ഒറ്റയടിക്കാണ് 40ൽ നിന്ന് 15ലേക്കും പിന്നാലെ ഒന്നിലേക്കും മാനുഷി ഓടിക്കയറിയത്.നേരത്തെ ബ്യൂട്ടി വിത്ത് എ പർപസ് ആയും മാനുഷിയെ തെരഞ്ഞെടുത്തിരുന്നു.വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച്108 സുന്ദരിമാരാണ് ലോക സുന്ദരി മത്സരത്തിൽ പങ്കെടുത്തത്.2016ലെ ലോക സുന്ദരി പ്യൂട്ടോറിക്കോയുടെ ഡെൽ വാല്ലേ, മാനുഷി ചില്ലാറിന് കിരീടം കൈമാറി.
ലോകസുന്ദരി പട്ടം കിട്ടുന്ന ആറാമത്തെ സുന്ദരിയാണ് മാനുഷി. 17 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് ലോകസുന്ദരി പട്ടം കിട്ടുന്നത്













