കേരളത്തിനെതിരെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംഘപരിവാറുമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 71ാമത് പുന്നപ്ര വയലാര്‍ സമര വര്‍ഷിക വാരാചരണത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ഇല്ലാതാക്കാനാണ് ശ്രമം. കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഹിറ്റ്‌ലര്‍ ചെമ്പടയെ കണ്ട് പേടിച്ച് ആത്മഹത്യ ചെയ്‌തത് ഇവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് അടുത്തമാസം നിയമസഭയില്‍ വയ്‌ക്കും. ഇതോടെ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും പൊതുസ്ഥലത്ത് ഉടുമുണ്ട് ഉരിഞ്ഞുപോയവരുടെ സ്ഥിതിയാകും. റിപ്പോര്‍ട്ട് പുറത്തു വരുന്നതോടെ ഉമ്മന്‍ചാണ്ടിയും ഒപ്പമുള്ളവരും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായിരിക്കും നല്ലതെന്നും വി എസ് പറഞ്ഞു.














