സര്‍ക്കാരിനെതിരെ സമരം:48000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം

ഹൈദരാബാദ്: സര്‍ക്കാറിനെതിരെ സമരം ചെയ്ത 48000 തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ടിഎസ്‌ആര്‍ടിസി) തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. തൊഴിലാളികള്‍ നടത്തിയ സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ പുതിയ നടപടി . തൊഴിലാളികള്‍ക്ക് സസ്പെന്‍ഷന്‍, പുറത്താക്കല്‍ എന്നിവ കാണിച്ചുകൊണ്ട് നോട്ടീസ് അയച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്കുള്ളില്‍ ജോലിക്കെത്താവരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു .

ഒഴിവുകള്‍ നികത്തണമെന്നും ടിഎസ്‌ആര്‍ടിസിയെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിത കാല സമരം ആരംഭിച്ചത് . സമരം മൂന്നാം ദിനത്തിലേക്ക് കടന്നപ്പോള്‍ ഏകദേശം 50000ത്തോളം തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുത്തത് . ആഘോഷ സീസണില്‍ ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താതെ വന്നപ്പോള്‍ ജനങ്ങള്‍ ദുരിതത്തിലായി .

പൊതുഗതാഗത മേഖല സ്തംഭിച്ചതോടെ 2500 സ്വകാര്യ ബസുകള്‍ വാടകക്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം . 15 ദിവസത്തിനുള്ളില്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ക്കും മുഖ്യമന്ത്രി നോട്ടീസ് നല്‍കിയിട്ടുണ്ട് .
അതേസമയം, പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം .

Spread the love

Leave a Reply

Your email address will not be published. Required fields are marked *