സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡിന്റെ മറവില്‍ വന്‍ തട്ടിപ്പ്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡിന്റെ മറവില്‍ വന്‍ തട്ടിപ്പ്.പണം കൊടുത്താല്‍ ഒരു പരിശോധനയും കൂടാതെ തന്നെ സംസ്ഥാനത്ത് പലയിടങ്ങളിലും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാകുന്നു. കൈക്കൂലി വാങ്ങികൊണ്ട് ഹെല്‍ത്ത് കാര്‍ഡിനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ‍ഡ‍ോക്ടര്‍മാര്‍ നല്‍കുന്നു എന്നുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ ആരോഗ്യവകുപ്പിന്റെ അനാസ്ഥ മറനീക്കി വരികയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെ സംഭവത്തില്‍ ഇടപ്പെട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.

ഹെല്‍ത്ത് കാര്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി അന്വേഷണം നടത്താനാണ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്ബോള്‍ അതിനെ അട്ടിമറിയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം.

എല്ലാ തരത്തിലുമുള്ള ആരോഗ്യ പരിശോധനക്ക് ശേഷം മാത്രമേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് നല്‍കാന്‍ പാടുള്ളൂ എന്നതാണ് വ്യവസ്ഥ. എന്നാല്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലടക്കം പരിശോധനയൊന്നും കൂടാതെയാണ് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത്. ആര്‍എംഒ മുതലാണ് കൈക്കൂലി വാങ്ങുന്നത്. 300 രൂപ കൊടുത്താല്‍ സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്ന അവസ്ഥയാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *