സരിത എസ്.നായർക്കെതിരെ സോളാർ കമ്മീഷന്റെ അറസ്റ്റ് വാറണ്ട്.കമ്മീഷൻ മുമ്പാകെ തുടർച്ചയായി ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട്. ഈ മാസം 27 ന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം.ഇത് ആദ്യമായാണ് സോളാർ കമ്മീഷൻ സാക്ഷിക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുപ്പിക്കുന്നത്. ഒരോ തവണയും വിത്യസ്ത കാരണങ്ങൾ പറഞ്ഞ് 4 തവണ സരിത കമ്മീഷനിൽ ഹാജരായിട്ടില്ല.













