കാവേരി നദീജലത്തര്‍ക്കത്തില്‍ അനുകൂലവിധി ഉണ്ടാകുന്നതു വരെ കര്‍ണാടകയില്‍ സമരം തുടരുമെന്നു കാവേരി സംയുക്ത സമിതി. 20 ന് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നതുവരെ സമരം തുടരും. നാളെ ബെംഗളൂരുവില്‍ ഗതാഗതം സ്തംഭിപ്പിച്ച് മൈസൂര്‍ റോഡ് ഉപരോധിക്കും. തമിഴ്നാട്ടില്‍നിന്നുള്ള ട്രെയിനുകള്‍ വ്യാഴാഴ്ച അതിര്‍ത്തിയില്‍ തടയും. വെള്ളിയാഴ്ച തമിഴ്നാട്ടില്‍നിന്നുള്ള വാഹനങ്ങളും തടയുമെന്നും സംയുക്തസമിതി അറിയിച്ചു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുന്നതിനിടെയാണ് സമിതിയുടെ സമരപ്രഖ്യാപനം.
കര്‍ണാടകയിലെ കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ കന്നട ഒക്കൂട്ട വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ട്രെയിനുകള്‍ തടയുമെന്ന് അറിയിച്ചു.













