രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള, കേരളത്തില്‍നിന്നുള്ള സഹോദരീസഹോദരന്മാരടക്കം എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. എല്ലാ മതത്തിലും ജാതിയിലും പെട്ടവര്‍ ഒരുമയോടെ ആഘോഷിക്കുന്ന ഉല്‍സവമാണ് ഓണം. അത് എല്ലാവര്‍ക്കും ശുഭപ്രതീക്ഷയും സമൃദ്ധിയും നല്‍കട്ടെ- സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.
വിളവെടുപ്പുല്‍സവങ്ങളുടെ തുടക്കം കുറിക്കുന്ന ഓണം നമ്മുടെ സമൂഹത്തില്‍ കൃഷിക്കുള്ള പ്രധാനപങ്കു പ്രതിഫലിപ്പിക്കുന്നെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ഓണം രാജ്യത്തു സന്തോഷവും സമൃദ്ധിയും സമാധാനവും കൊണ്ടുവരട്ടെയെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.












