സഫീര്‍ കൊലപാതകം: അഞ്ച് പേര്‍ പിടിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍ കുന്തിപ്പുഴ സ്വദേശിയും നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദീന്റെ മകനുമായ സഫീര്‍നെ കുത്തികൊന്ന കേസില്‍ അഞ്ച് പേര്‍ പിടിയില്‍. രഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും പോലീസ്. സഫീറിന്റെ അയല്‍വാസികളാണ് പിടിയിലായ അഞ്ച് പേരും.

സഫീറിന്റെ പാര്‍ട്ണര്‍ഷിപ്പിലുള്ള ന്യൂയോര്‍ക്ക് എന്ന വസ്ത്രവില്പന ശാലയില്‍ കയറി മൂന്നുപേരടങ്ങുന്ന സംഘമാണ് സഫീറിനെ കുത്തിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്ക് മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രി ഒമ്ബത് മണിയോടെയായിരുന്നു സംഭവം. കൊലനടത്തിയ ശേഷംമൂന്നംഗ സംഘം ഓടി രക്ഷപ്പെട്ടതായിയും ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. നേരത്തെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകരും സിപിഐയുടെ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐയുടെ ഗുണ്ടാസംഘങ്ങളാണെന്നും ഇവര്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും

മണ്ണാര്‍കാട് എംഎല്‍എയും ലീഗ് നേതാവുമായ എ.എം.ഷംസുദ്ദീന്‍ പറഞ്ഞു. അതേസമയം സിപിഐ ഒരിക്കലും അക്രമരാഷ്ടീയത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സിപിഐ നേതാവ് സുരേഷ് രാജ് പറഞ്ഞു. അക്രമികള്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നതാണ് സിപിഐ നിലപാടെന്നും സുരേഷ് രാജ് പറഞ്ഞു. മണ്ണാര്‍കാട് നിയോജകമണ്ഡലത്തില്‍ സഫീറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നാളെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ അനുശോചന സൂചകമായി കടകളടയ്ക്കുമെന്ന് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *