ജിംനാസ്റ്റിക്സ് ലോകകപ്പില്‍ വെങ്കല മെഡലുമായി ഇന്ത്യന്‍ താരം


ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി മറ്റൊരു താരം കൂടി. 2018 ജിംനാസ്റ്റിക്സ് ലോകകപ്പില്‍ വെങ്കല മെഡല്‍ നേടിയാണ് ഇന്ത്യന്‍ താരം അരുണ ബുഡ്ഡ റെഡ്ഢി മെല്‍ബേണില്‍ ചരിത്രം സൃഷ്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ നേട്ടം ഇന്ത്യന്‍ താരം കുറിച്ചത്. വനിതകളുടെ വോള്‍ട്ടിലാണ് ഇന്ത്യന്‍ താരത്തിന്റെ വെങ്കല നേട്ടം.സ്ലോവാനിയയുടെ ജാസ കൈസ്‍ലെഫ് സ്വര്‍ണ്ണവും ഓസ്ട്രേലിയയുടെ എമിലി വൈറ്റ്ഹെഡ് വെള്ളി മെ‍ഡലും നേടി. മറ്റൊരു ഇന്ത്യന്‍ താരം പ്രണതി നായക് ആറാം സ്ഥാനത്തായി ഫിനിഷ് ചെയ്തു.




Sharing is Caring