സന്നിധാനത്ത് നാമജപം നടത്തിയ 80 പേര്‍ അറസ്റ്റില്‍

ശബരിമലയില്‍ രാത്രി നാമജപം നടത്തിയ 80 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുവദമില്ലാത്ത സ്ഥലത്ത് നാമജപം നടത്തിയതിനാണ് അറസ്റ്റ്. തിരുമുറ്റത്തു വാവരുനടയ്ക്കു മുന്നില്‍ തീര്‍ഥാടകര്‍ കടക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു രാത്രി 10നു ശേഷം നാമജപം തുടങ്ങിയത്. 2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നാമജപത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. അറസ്റ്റ് ചെയ്തവരെ പമ്ബയിലേക്കു കൊണ്ടുപോയി

രാ​ത്രി​യി​ല്‍ അ​ര​മ​ണി​ക്കൂ​റി​ലേ​റെ ഇ​വ​ര്‍ ഇ​വി​ടെ​യി​രു​ന്ന് ശ​ര​ണം വി​ളി​ച്ചി​രു​ന്നു. പി​ന്നീ​ട് ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട അ​ട​ച്ച​ശേ​ഷ​വും ഒ​രു​വി​ഭാ​ഗം പി​രി​ഞ്ഞു​പോ​കാ​തെ അ​വി​ടെ​ത്ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​ല്ലാ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​താ​യി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന എ​സ്പി പ്ര​തീ​ഷ്കു​മാ​ര്‍ അ​റി​യി​ച്ചു. ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ലും കൂ​ട്ട​മാ​യെ​ത്തി ശ​ര​ണം വി​ളി​ക്കു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്നു ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ശ​ര​ണം വി​ളി​ക്കു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്ന് ഡി​ജി​പി ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ള്‍ മ​റി​ക​ട​ന്ന് വാ​വ​രു​ന​ട​യ്ക്കു മു​മ്ബി​ല്‍ ശ​ര​ണം വി​ളി​ച്ച​തോ​ടെ​യാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്. മ​റ്റൊ​രു കൂ​ട്ട​ര്‍ അ​ര​വ​ണ കൗ​ണ്ട​റി​നു മു​മ്ബി​ല്‍ നി​ന്നു ശ​ര​ണം വി​ളി​ച്ച്‌ ബാ​രി​ക്കേ​ഡി​നു പു​റ​ത്തും ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട അ​ട​ച്ച​തി​നു​ശേ​ഷം ര​ണ്ടു​ഘ​ട്ട​മാ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.

അ​റ​സ്റ്റി​ലാ​യ​വ​രെ പോ​ലീ​സ് പ​മ്ബ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി സ​ന്നി​ധാ​ന​ത്തു​നി​ന്ന് 68 പേ​രെ കൂ​ട്ട​ശ​ര​ണം​വി​ളി​യു​ടെ പേ​രി​ല്‍ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. അ​തി​നു​ശേ​ഷം എ​ല്ലാ​ദി​വ​സ​വും രാ​ത്രി​യി​ല്‍ കൂ​ട്ട​ശ​ര​ണം​വി​ളി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും രാ​ത്രി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ര​വി​കു​മാ​ര്‍, സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ ജി​ല്ലാ ജ​ഡ്ജി എം. ​മ​നോ​ജ് എ​ന്നി​വ​ര്‍ രാ​ത്രി​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്തു​ണ്ടാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *