മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു

തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ് മന്ത്രി സ്ഥാനം രാജി വെച്ചു. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. വെള്ളിയാഴ്ച ബംഗഌരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ നാളെ വൈകിട്ടോടെ ഉണ്ടാകും എന്നാണ് സൂചന.

പാർട്ടി പിളരില്ലെന്നു രാജിവച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. ഉപാധികൾ ഇല്ലാതെയാണ് രാജി. എംഎൽഎയായി തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. പുതിയ മന്ത്രി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ആകാനാണു സാധ്യത. ഗവർണറുടെ സൗകര്യം ചോദിച്ച ശേഷമായിരിക്കും തീരുമാനം. രാജിയോടനുബന്ധിച്ചു മാത്യു ടി.തോമസിന്റെയും കെ.കൃഷ്ണൻകുട്ടിയുടെയും വാക്‌പോര് ജനതാദളിലെ തർക്കം രൂക്ഷമാക്കിയിട്ടുണ്ട്. മാത്യു ടി.വിഭാഗം ബദൽയോഗം കൊച്ചിയിൽ വിളിച്ചുചേർക്കുമെന്ന പ്രചാരണമുണ്ടെങ്കിലും നേതാക്കൾ നിഷേധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *