സോഷ്യല്‍ മീഡിയയില്‍ പല പ്രമുഖരും വ്യാജപ്രചരണത്തിന് ഇരയായിട്ടുണ്ട്. വ്യാജപ്രചരണത്തില്‍ പലപ്പോഴും പല പ്രമുഖരും സോഷ്യല്‍ മീഡിയയില്‍ മരണപ്പെട്ടിട്ടുമുണ്ട്. ഈ വ്യാജപ്രചരണത്തിന്റെ അവസാനത്തെ ഇരയായിരിക്കുകയാണ് യുവനടി സനുഷ സന്തോഷ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സനുഷ വാഹനാപപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വാട്സ്‌ആപ്പില്‍ ഉള്‍പ്പെടെ വന്‍ പ്രചരണമാണ് ഈ വാര്‍ത്തയ്ക്ക് ലഭിച്ചത്.
ഇതിനു പിന്നാലെ താരത്തിനു എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് കൊണ്ട് നിരവധി ഫോണ്‍ കോളുകളാണ് സനുഷയുടെ വീട്ടില്‍ നിരവധി കോളുകളാണ് വന്നത്. ഇതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രചരിക്കുന്നതായി താരം അറിഞ്ഞത്.














