സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ലിംഗുസ്വാമിയുടെ സംവിധാനത്തില്‍ വിശാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം സണ്ടക്കോഴി 2ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗമാണ് ഇത്. ഇന്ന് വിശാലിന്റെ പിറന്നാള്‍ ദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. വിശാല്‍ കലിപ്പ് ലുക്കില്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്.

കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാജ്കിരണ്‍, ഗഞ്ജ കറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോയും സംയുക്തമായിട്ടാണ് നിര്‍മ്മാണം. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം.

ചിത്രത്തിന്റെ ട്രെയിലറിന് യുട്യൂബില്‍ വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. വിശാലിന്റെ കരിയറിലെ 25-ാം ചിത്രമെന്നുള്ള പ്രാധാന്യവുമുണ്ട് ലിംഗുസാമി ചിത്രത്തിന്. ഒക്ടോബര്‍ 18ന് ചിത്രം തിയറ്ററുകളിലെത്തും

Spread the love

Leave a Reply

Your email address will not be published. Required fields are marked *