നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന് ആര്.എ ഷഫീറിന്റെ ജന്നത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരികയാണ് നടി സഞ്ജന ഗല്‍റാണി. തെക്കന്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പ്രണയകഥയാണ് ജന്നത്ത്. ചിത്രത്തിന്റെ കഥയാണ് തന്നെ മലയാളത്തിലേക്കുള്ള തിരിച്ചു വരവിന് പ്രേരിപ്പിച്ചതെന്ന് സഞ്ജന പറയുന്നു. ചിത്രത്തില്‍ ഖദീജ എന്ന കഥാപാത്രത്തെയാണ് സഞ്ജന അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഒരു മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും താരം പറയുന്നു.
മമ്മൂട്ടിക്കൊപ്പം ദ കിംഗ് ആന്‍ഡ് കമ്മിഷണര്‍, മോഹന്‍ലാലിനൊപ്പം കാസനോവ എന്നീ ചിത്രങ്ങളിലാണ് സഞ്ജന മുന്‍പ് മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്.
തെലുങ്കിലും കന്നടയിലും തിരക്കുള്ള താരമാണ് സഞ്ജന. തെലുങ്കില്‍ ഹാപ്പി ബര്‍ത്ത്ഡേ, കന്നടയില്‍ ദണ്ഡുപല്യ 2 , 3 എന്നിവയാണ് താരത്തിന്റെ ചിത്രങ്ങള്‍.














