സംസ്ഥാന സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി

കേരള സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി. എല്‍ഡിഎഫ് സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആഘോഷങ്ങള്‍ ഇല്ലാതെ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. നിരവധി പ്രതിസന്ധികളാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്. ഓഖിയും പ്രളയവും നിപ്പയും പോയ വര്‍ഷങ്ങളില്‍ കേരളം നേരിട്ട വെല്ലുവിളികളില്‍ ഒന്നാണ്.
കേരളം നേരിട്ട ദുരന്തങ്ങള്‍ ചെറുതല്ല. ഇന്ന് കോവിഡ് പ്രതിസന്ധിയാണ് ലോകം നേരിടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പല പദ്ധതികളും പുരോഗതി മനസ്സിലാകാന്‍ കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞ പല പദ്ധതികളും സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി ലോകത്ത് പടരുമ്പോള്‍ ലോകത്തിന് മാതൃകയാകാന്‍ കേരളത്തിന് കഴിഞ്ഞു. നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നേട്ടങ്ങളെ ചൂട്ടിക്കാട്ടുകയാണ് സര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാര്‍ക്കും അംഗന്‍വാടി ജീനക്കാര്‍ക്കും ഉള്‍പ്പടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്ലാ മേഖലകളിലും വേതന സുരക്ഷ ഉറപ്പാക്കിയിരുന്നു. വനിതകള്‍ക്കായി ഷി ലോഡ്ജ് നിര്‍മ്മിക്കാന്‍ കഴിഞ്ഞു. കുടുംബശ്രീയുടെ റിക്കോര്‍ഡ് വളര്‍ച്ചയും സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കായി അപ്നാഘര്‍ പാര്‍പ്പിട പദ്ധതി ഉള്‍പ്പടെ സ്വകാര്യ സംഘടിത മേഘലകളില്‍ വേതന സുരക്ഷ ഉറപ്പ് വരുത്തിയിരുന്നു.സ്വകാര്യ സംഘടിത മേഖലയിലും വേതന സുരക്ഷ ഉറപ്പുവരുത്തി.
4752 സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും. 40,000 ക്ലാസുകള്‍ ഹൈടെക്ക് ആക്കി 1400 ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പ് വരുത്തി. പൊതുവിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം കുട്ടികളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.ദുരിതാശ്വാസനിധിയുടെ വിതരണത്തില്‍ കാതലായ മാറ്റം വരുത്താന്‍ സര്‍ക്കാരിന് കവിഞ്ഞു.സഹായം ഓണ്‍ലൈന്‍ അപേക്ഷയിലുടെ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കി. സ്റ്റാര്‍ട്ട് അപ്പ് രംഗത്തും കേരളം കൈവരിച്ച നേട്ടങ്ങള്‍ വലുതാണ്. രണ്ടരക്കോടിയാണ് സ്റ്റാര്‍ട്ട്അപ്പില്‍ നിക്ഷേപം.കേരളത്തില്‍ 2200 സ്റ്റാര്‍ട്ട് അപ്പുകളാണ് ഉള്ളത്.ദേശീയ റാങ്കിങ്ങില്‍ സ്റ്റാര്‍ട്ട്അപ്പില്‍ കേരളം ഏറെ മുന്നിലാണ്.
കേരള ബാങ്ക് അതിജീവനപാതയില്‍ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാണ്.കാര്‍ഷിക മേഖലയ്ക്കു ശക്തി പകരുകയും പ്രവാസികള്‍ക്ക് ബാങ്കിലുടെ സാഹായം ലഭിക്കുകയും ചെയ്യുന്നതിലൂടെ കേരള ബാങ്ക് കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കായി മാറുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ക്ഷേപപെന്‍ഷനായി 23409 കോടി രൂപ നല്‍കിയിരുന്നു. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ അരിവിതരണം നല്‍കിയിരുന്നു.മത്സ്യതൊഴിലാളികള്‍ക്ക് 2450 കോടിയുടെ പുനര്‍ഗേഹം പദ്ധതി ഒരുക്കി.ലൈഫ് മിഷനില്‍ 2,19,154 വീടുകളാണ് നിര്‍മ്മിച്ച് നല്‍കിയത്. 546 പച്ചതുരുത്തുകള്‍ സൃഷ്ടിച്ചിരുന്നു. 390കി.മീ നീളത്തില്‍ പുഴകള്‍ പുനരുജ്ജീവിപ്പിച്ചിരുന്നു.കിഫ്ബി വഴി 50,000 കോടിയുടെ പശ്ചാത്തലസൗകര്യ വികസമാണ് കേരള ലക്ഷ്യം. മസാലബോണ്ട് വഴി 2150 കോടി സമാഹരിക്കുകയും ചെയ്തു.
കോവിഡ് പ്രതിരോധത്തിന് ആര്‍ദ്രം മിഷന്‍ കുരുത്തേകിയിരുന്നു.20% വരെയാമണ് ചെലവ് വര്‍ദ്ധനവ് കൂടുന്നത്. അര്‍ഹമായ സഹായം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *