കൊച്ചി: മിന്നല്‍ മുരളി എന്ന ചിത്രത്തിനു വേണ്ടി കാലടി മണപ്പുറത്ത് നിര്‍മിച്ച പള്ളിയുടെ സെറ്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകന് ടൊവിനോ തോമസ്. ഒരുപാട് വിഷമവും ആശങ്കയും ഉണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും ടൊവിനോ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിര്‍മ്മിച്ചത്. അതാണ് ചില വര്‍ഗീയവാദികള്‍ തകര്‍ത്തു കളഞ്ഞതെന്നും ടൊവിനോ പറഞ്ഞു.