സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ഒക്ടോബര്‍ 29 മുതല്‍ മലപ്പുറത്ത്


45ആമത് സംസ്ഥാന ജൂനിയര്‍ ഫുട്ബോളിന് ഇത്തവണ മലപ്പുറം ആതിഥ്യം വഹിക്കും. ഒക്ടോബര്‍ 29 മുതല്‍ കോട്ടപ്പടി ഗ്രൗണ്ടില്‍ വെച്ചാണ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പ് നടക്കുക. നാലു ഗ്രൂപ്പുകളിലായി കേരളത്തിലെ 14 ജില്ലകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. രാവിലെ രണ്ട് മത്സരങ്ങളും വൈകിട്ട് രണ്ട് മത്സരങ്ങളുമായാകും ടൂര്‍ണമെന്റ് നടക്കുക. 35 മിനുട്ട് വീതമുള്ള രണ്ട് പകുതികളായായിരിക്കും മത്സരം. മലപ്പുറം ആണ് ജൂനിയ്ര്‍ ഫുട്ബോളില്‍ നിലവിലെ ചാമ്ബ്യന്മാര്‍.


ഗ്രൂപ്പ് എ : വയനാട്, കോട്ടയം, കണ്ണൂര്‍, തിരുവനന്തപുരം


ഗ്രൂപ്പ് ബി : എറണാകുളം, കാസര്‍ഗോഡ്, ഇടുകി, കൊല്ലം

ഗ്രൂപ്പ് സി :
കോഴിക്കോട്, പത്തനംതിട്ട, തൃശ്ശൂര്‍

ഗ്രൂപ്പ് ഡി :

മലപ്പുറം, പാലക്കാട്, ആലപ്പുഴ



Sharing is Caring