കണ്ണൂര്‍: സംസ്ഥാന എക്സൈസ് കലാകായിക മേള സമാപിച്ചു. കായിക മേളയില്‍ എറണാകുളം ജില്ല 236 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. തൃശൂര്‍ ജില്ലയാണ് 226 പോയിന്റോടെ രണ്ടാം സ്ഥാനത്ത്.
കലാമേളയില്‍ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ 58 പോയിന്റുമായി ഒന്നാമതെത്തി. 55 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. എക്സൈസ് കമ്മിഷ്ണര്‍ ഋഷിരാജ് സിംഗ് വിജയ്കള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷയായി. എക്സൈസ് വിജിലന്‍സ് ഓഫീസര്‍ ടി. രാമചന്ദ്രന്, ജോയിന്റ് എക്സൈസ് ഓഫീസര്‍മാരായ കെ.എ ജോസഫ്, പി. ജയരാജ്, രാമകൃഷ്ണപോറ്റി, കെ. രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.














