മംഗലാപുരത്തു നിന്ന് ദമാമിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി. പറന്നുയർന്ന് ഏതാനം മിനിറ്റുകൾ കഴിഞ്ഞതിന് ശേഷമാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
ഇതിനെ തുടർന്ന് നെടുമ്പാശേരി വിമാനതാവളത്തിൽ ഇറക്കുകയായിരുന്നു വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണ് . യാത്രക്കാരെ മുഴുവൻ പുറത്തിറക്കി സാങ്കേതിക വിദഗ്ദ്ധർ പരിശോധന നടത്തുകയാണ്.













