സംസ്ഥാന അധ്യക്ഷനാവുമോ; പാർട്ടി പ്രവർത്തകനായി തുടരാനാണ് താൽപര്യമെന്ന് സുരഷ് ​ഗോപി


കേരളത്തിൽ ബി.ജെ.പി അധ്യക്ഷനാവുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടനും എം.പിയുമായ സുരേഷ് ഗോപി രം​ഗത്തെത്തി.


കേട്ടതൊന്നും ശിയല്ലെന്നും തനിക്ക് തൽക്കാലം പാർട്ടി പ്രവർത്തകനായി തുടരാനാണ് താൽപര്യമെന്നും സുരേഷ് ​ഗോപി പറഞ്ഞു. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.


ബി.ജെ.പി തനിക്ക് ചില ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. അത് ഭം​ഗിയായി നിറവേറ്റനാണ് താൻ ശ്രമിക്കുന്നതെന്നായിരുന്നു സുരേഷ് ​ഗോപി പറഞ്ഞത്.
നേതൃസ്ഥാനം കൈകാര്യം ചെയ്യാൻ ഒരുപാട് പാടവമുള്ള നേതാക്കൾ പാർട്ടിയിലുണ്ട്. നിലവിൽ പാർട്ടിയുടെ ഖ്യാതി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും എന്നും സുരേഷ് ഗോപി പറഞ്ഞു.

ആറുമാസത്തിനുള്ളിൽ സംസ്ഥാന ബി ജെ പിയിൽ അഴിച്ചുപണിയുണ്ടാകുമെന്ന രീതിയിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സുരേഷ് ഗോപി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനാകുമെന്നും റിപ്പോർട്ടുകൾ വന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയവും കുഴൽപ്പണ കേസും ഉയർത്തിയ ആരോപണങ്ങൾ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സ്ഥാനം തെറിക്കുമെന്ന് വാർത്തകൾ വന്നിരുന്നു.

പകരം സുരേഷ് ​ഗോപിയെയാണ് ആദ്യം പരി​ഗണിച്ചത്. സിനിമാ തിരക്കുകൾ പറഞ്ഞ് അദ്ദേഹം മാറി നിൽക്കുയാണെങ്കിൽ മുൻ ഐ.പി.എസ് ഉദ്യോ​ഗസ്ഥൻ ജേക്കബ് തോമസിനെ പരി​ഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.



Sharing is Caring