കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന സമസ്ത നേതാക്കളുമായി ചർച്ച നടത്തും. മത സൗഹാർദ്ദം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനമെന്നാണ് വിശദീകരണം.
താമരശേരി ബിഷപ്പുമായി കോൺഗ്രസ് നേതൃത്വം ഇന്നലെ ചർച്ച നടത്തിയിരുന്നു. അതാസമയം പാലാ ബിഷപ്പിന്‍റെ പരാമര്‍ശത്തില്‍ തുടർ നീക്കങ്ങൾ ആലോചിക്കാൻ സമസ്തയുടെ അവകാശ സംരക്ഷണ സമിതി ഇന്ന് കോഴിക്കോട്ടുചേരും.

സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി ആലിക്കുട്ടി മുസലിയാർ എന്നിവരുടെ നേതൃത്യത്തിലാണ് രാവിലെ 10 ന് യോഗം ചേരുക. വൈകുന്നേരം മൂന്നിന് അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സെമിനാറും നടക്കുന്നുണ്ട്.













