ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 30,773 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 13.7 ശതമാനം കുറവുണ്ടായിട്ടുണ്ട്. 38,945 പേരാണ് 24 മണിക്കൂറിനിടെ രോഗത്തിൽ നിന്നും മുക്തി നേടിയത്. 309 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 3,34,48,163 പേർക്കാണ് കോവിഡ് ബാധിച്ചത്. 4,44,838 പേർ മരിച്ചു. 3,26,71,167 പേർ രോഗമുക്തി നേടി. നിലവിൽ 3,32,158 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിലാണ്.

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരും മരണങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് നിലവിൽ കേരളത്തിലാണ്. ശനിയാഴ്ച 19,325 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത് 3,391 പേർക്ക് മാത്രം.
നൂറിലധികം മരണങ്ങളും നിലവിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നതും കേരളത്തിൽ മാത്രം. വെള്ളിയാഴ്ച കേരളത്തിൽ 143 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 80 പേരും മരിച്ചത്.













