സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്നും രണ്ട് പേര്‍ മരിച്ചു


സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്നും രണ്ട് പേര്‍ മരിച്ചു. ആലപ്പുഴ കായംകുളത്തിന് സമീപം കറ്റാനം സ്വദേശി സന്തോഷ് (42), കൊച്ചി സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സന്തോഷിന് സൂര്യാഘാതമേറ്റത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്.
അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്ന ഉഷ്ണതരംഗം സംസ്ഥാനത്ത് വ്യാഴാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ഊഷ്മാവ് 40 ഡിഗ്രിക്ക് മുകളില്‍ എത്തുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കി.




Sharing is Caring