ജിഷയുടെ കുടുംബത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി

പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജിഷയുടെ മരണത്തോടെ അനാഥരായ അമ്മയെയും കുടുംബത്തെയും സഹായിക്കുന്നതിന് എല്ലാവിധ നടപടികളും ആലോചിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ അനുമതിയോടെ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തെ ഞെട്ടിച്ച സംഭവമാണിത്. ഈ ക്രൂരത കാട്ടിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *