ജിഷയുടെ കൊലപാതകം : പ്രതി ഒരാള്‍ മാത്രമെന്ന് പോലീസ്


കുറുപ്പുംപടിയില്‍ ദളിത് യുവതി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതി ഒരാള്‍ മാത്രമെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മധ്യമേഖല ഐ.ജി മഹിപാല്‍ യാദവ് വ്യക്തമാക്കി.


കസ്റ്റഡിയിലുള്ള രണ്ടു പേര്‍ പ്രതികളാണോ എന്ന് പറയാനാകില്ല. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ മുന്‍ നൃത്താധ്യാപകനാണ്. പെണ്‍കുട്ടിയുടെ അയല്‍വാസിയും ജിഷ മുന്‍പ് ജോലിചെയ്തിരുന്ന ആശുപത്രിയിലെ ജീവനക്കാരനുമാണ് കസ്റ്റഡിയിലുള്ള രണ്ടാമന്‍.


അയല്‍വാസിയായ സ്ത്രീ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇരവരെയും പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ചാണ് ചേദ്യം ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നകാര്യം വ്യക്തമല്ല.



Sharing is Caring