തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ഗോവിന്ദ ദാവൂദ് ഇബ്രാഹിമിന്റെ സഹായം തേടിയെന്ന് യു.പി ഗവര്‍ണര്‍


ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് അധോലോക ബന്ധമെന്ന് യു.പ ഗവര്‍ണര്‍ രാം നായ്ക്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ തന്നെ പരാജയപ്പെടുത്തുന്നതിന് അധോലോക നായകന്‍ ദാവൂദ് ഇഹ്രാഹിമിന്റെയും ബില്‍ഡര്‍ ഹിതെന്‍ താക്കൂറിന്റെയും സഹായം ഗോവിന്ദ തേടിയെന്നാണ് രാം നായ്കിന്റെ ആരോപണം. ചെയര്‍വേതി, ചെയര്‍വേതി എന്ന പേരില്‍ മറാത്തി ഭാഷയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളിലാണ് രാം നായ്ക് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ദാവുദുമായും താക്കൂറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗോവിന്ദ ഇരുവരെയും ഉപയോഗിച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നാണ് രാം നായ്കിന്റെ ആരോപണം.




Sharing is Caring