പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചതാണിക്കാര്യം.
പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റവന്യു സെക്രട്ടറി വിശ്വാസ് മേത്തയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി നിവേദനം സമര്‍പ്പിച്ചത്.




Sharing is Caring