സംസ്ഥാനത്ത് വീണ്ടും പകർച്ചവ്യാധികൾ വർധിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു.ആരോഗ്യവകുപ്പ് കണക്കുകൾ പ്രകാരം ഒരാഴ്ചക്കിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മൂന്നുപേരും ഡെങ്കി ബാധിച്ച് ഒരാളും മരിച്ചിട്ടുണ്ട്.
എലിപ്പനി ബാധിച്ച് 22 പേരാണ് വിവിധ ജില്ലകളിൽ ചികിത്സതേടിയത്. ഇതിൽ 11 പേർക്ക് ആരോഗ്യവകുപ്പ് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു.ഇടക്കിടെ പെയ്യുന്ന മഴയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ വളരുന്നതാണ് ഡെങ്കിപ്പനി വർധിക്കാൻ കാരണം.

വെബ്സൈറ്റിൽ സ്ഥിരീകരിച്ചവർ, സംശയിക്കുന്നവർ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് കണക്കുകളെങ്കിലും എല്ലാം സ്ഥിരീകരിച്ച കേസുകളായാണ് ആരോഗ്യവിദഗ്ധർ പരിഗണിക്കുന്നത്.













