മഹാരാഷ്ട്രയിലെ ഗ്ലാസ് നിർമാണ ഫാക്‌ടറിയിലെ തീപിടുത്തത്തിൽ ആറ് പേർ മരിച്ചു


മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഗ്ലാസ് നിർമാണ ഫാക്‌ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. സംഭവസമയം ഫാക്‌ടറി അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.


പുലർച്ചെ രണ്ടേകാലോടുകൂടിയാണ് തീപിടുത്തമുണ്ടയാത്. തൊഴിലാളികളിൽ പലരും ഫാക്‌ടറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അപകടസമയത്ത് 10-15 പേർ ഫാക്‌ടറിക്കുള്ളിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.




Sharing is Caring