സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് വീണ്ടും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി.കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് ഈ വില കൂടിയിരിക്കുന്നത്.

കൂടാതെ 10 ദിവസത്തിനിടയില്‍ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും എന്ന നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 48 ഡോളര്‍ കടന്നു. ഉക്കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്ബനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുനരാരംഭിച്ചതോടെയാണ് വില കുത്തനെ ഉയര്‍ന്നു തുടങ്ങിയത്.

കോവിഡ് വാക്‌സിന്‍ ഫലപ്രദമാകും എന്നുള്ള ശുഭസൂചന ക്രൂഡ് വിപണിയില്‍ ഉണര്‍വ് വരുത്തിയിട്ടുണ്ട് എങ്കിലും ഈ സാമ്ബത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ക്രൂഡോയില്‍ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്.
ഇനിയുള്ള ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില വയനാട്: പെട്രോള്‍: 83.44, ഡീസല്‍: 77.14 കോഴിക്കോട്: പെട്രോള്‍ 82.53, ഡീസല്‍ 76.34 എന്നിങ്ങനെയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *