സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുപ്രവർത്തകർ ഉൾപ്പെടെ ശ്രദ്ധിക്കണം. രാവിലെ 11 മണി മുതൽ വൈകിട്ട് 3 വരെ വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും നിർദേശം.

നേരിട്ടുള്ള സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കാം. ചൂട് കാലമായതിനാൽ ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.

65 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണമെന്നും

Spread the love

Leave a Reply

Your email address will not be published. Required fields are marked *