സംസ്ഥാനത്ത് കെട്ടിട നിര്‍മാണ രീതികളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ രീതികളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നീക്കം. തുടര്‍ച്ചയായ പ്രളയ സാഹചര്യം കണക്കിലെടുത്താണ് നിര്‍മാണ രീതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉടന്‍ ഉന്നതതല യോഗം വിളിക്കും.

കോണ്‍ക്രീറ്റ് രീതികളില്‍ നിന്ന് പിന്‍മാറും. ജിപ്‌സം ഷീറ്റുകളും മറ്റും കൂടുതലായി ഉപയോഗിക്കും പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കും. സര്‍ക്കാരിന്റെ നിര്‍മാണത്തിലാകും ആദ്യ ഘട്ടത്തില്‍ ഇത് നടപ്പിലാക്കുക. മണലൂറ്റും പാറഖനനങ്ങളും വ്യാപിക്കുന്നത് തടയുകയാണ് മുഖ്യലക്ഷ്യം

Spread the love

Leave a Reply

Your email address will not be published. Required fields are marked *