പി ചിദംബരത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു


ഡല്‍ഹി : എന്‍ഫോഴ്സ്മെന്റ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതി ഉത്തരവ് . ചിദംബരം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.
പി ചിദംബരത്തിനെതിരെ തെളിവുകള്‍ നിരത്തി സോളിസിറ്റര്‍ ജനറല്‍ രംഗത്ത് വന്നു. ചിദംബരത്തിന് പതിനേഴ് വിദേശ ബാങ്ക് അക്കൗണ്ടുകളും രാജ്യത്തിന് പുറത്ത് പത്തിടത്ത് വസ്തുക്കളുമുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഡിജിറ്റല്‍ രേഖയുടെ രൂപത്തിലാണ് തെളിവുകളുള്ളതെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.




Sharing is Caring