ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്ര -സംസ്ഥാന ഗവൺമെന്റുകൾ മത്സരിക്കുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി

കോഴിക്കോട് : പാർലമെന്റ് നടപടിക്രമങ്ങളെയും ചട്ടങ്ങളെയും ഭരണഘടനാ വ്യവസ്ഥകളെയും അപ്രസക്തമാക്കുന്ന നടപടികളാണ് രണ്ടാം എൻ.ഡി.എ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നത് .ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടെയുള്ള നിയമ നിർമ്മാണം മതിയായ ചർച്ചയോ സൂക്ഷ്മമായ പരിശോധനയോ കൂടാതെ ഭൂരീപക്ഷം ഉപയോഗിച്ച് പാസ്സക്കുന്ന നടപടി പാർലമെന്ററി ജനാതിപത്യ വ്യവസ്ഥയെ തന്നെ അപ്രസക്തമാക്കുന്നതാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു .

കേരളത്തിലെ എൽ.ഡി.എഫ് ഗവണ്മെന്റിനും ഗവണ്മെന്റ് നേതൃത്വം നൽകുന്ന സി.പി.ഐ.എം നും ഇടതുപക്ഷ താല്പര്യം പൂർണമായും നഷ്ടപ്പെട്ടിരുക്കുന്നു .സമ്പന്ന ധനിക വർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നയമാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത് . ആർ.എസ്. പി കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .സംസ്ഥാന സെക്ട്രറിയേറ്റഗം കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു .യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.കെ.എം റഫീഖ് ,യു.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ .കൃഷ്ണകുമാർ ,ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എം . കെ.ഉണ്ണികൃഷ്ണൻ,ടി.കെ.അബ്ദുല്ലക്കോയ ,വിൽസൺ,ബാബുപാലാഴി ,എൻ .എസ് രവി ,റഷീദ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *