സംസ്ഥാനത്ത് കനത്ത മ‍ഴ; വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍

സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പ്പൊട്ടി 8 പേരെ കാണാതായി. അടിമാലിയിലും പേരച്ചുവടിലുമാണ് ഉരുള്‍പ്പൊട്ടിയത്. അടിമാലിയില്‍6 പേരെയും കീ‍ഴ്ത്തോടില്‍ 2 പേരെയും കാണാതായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കോ‍ഴിക്കോട് ജില്ലയില്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപൊക്കവും ഉണ്ടായി. താമരശ്ശേരി താലൂക്കില്‍ പുതുപ്പാടി വിലേജില്‍ കണ്ണപ്പന്‍ കണ്ട് ഉരുള്‍പൊടി. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത കീഴങ്ങാനത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു.ഇമ്മട്ടിയില്‍ തോമസ്,മകന്റെ ഭാര്യ ഷൈനി ജയ്‌സണ്‍ എന്നിവരാണ് മരിച്ചത്.

പൂര്‍ണമായും തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്.കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ വ്യാപകമായ ഉരുള്‍പൊട്ടലുണ്ടായി.ആലക്കോട് കാപ്പിമല,ഇരിട്ടി മാട്ടറ,വഞ്ചിയം മൂന്നാം പാലം,ആറളം വന മേഖല,ചെറുപുഴ,കാഞ്ഞരക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.

കാഞ്ഞിരപ്പുഴ,ചീങ്കണ്ണി,ബാവലി,ചപ്പാരപ്പടവ് പുഴകള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി.കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്ബ,ഇരിട്ടി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മല്‍ പേരാമ്ബ്ര ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപ ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ യു വി ജോസ് അവധി പ്രഖ്യാപിച്ചു അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

ദേവികുളം ഉടുമ്ബന്‍ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ വ്യാഴാഴ്‌ച (09.08.2018) അവധി.
കനത്ത മഴ തുടരുന്നതിനാല്‍ ദേവികുളം, ഉടുമ്ബന്‍ചോല താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ജില്ലാ കലക്‌ടര്‍ ഇന്ന് (09.08.2018) അവധി അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക്‌ അവധി ബാധകമല്ല.

മലപ്പുറം കൊണ്ടോട്ടി നിലമ്ബൂര്‍ താലൂക്കിലെ പ്രെഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ (9/8/18). അവധി പ്രഖ്യാപിച്ചു. അംഗന്‍ വാടികള്‍ക്കും അവധി ബാധകമാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *