സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു;പ്രതിസന്ധിയിലായി പോലീസ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുമ്പോഴും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പ്രതിസന്ധിയിലാണ് പൊലീസ്. സോഷ്യല്‍ മീഡിയ കമ്പനികളില്‍ കേസുകള്‍ക്കുള്ള മറുപടി വൈകുന്നതാണ് അന്വേഷണത്തിന് തിരിച്ചടിയാകുന്നത്. നിരവധി പരാതികളാണ് ഇത്തരത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും കെട്ടികിടക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത വേണമെന്ന് പൊലീസ് കോവിഡിന് പിന്നാലെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ വലിയ കുതിച്ചുചാട്ടമാണ്

നമ്മുടെ രാജ്യത്ത് ഉണ്ടായത്. ഇതില്‍ കേരളം മുന്നില്‍ തന്നെയുമുണ്ട്. ഇത് മുതലെടുത്താണ് ഓണ്‍ലൈന്‍ തട്ടിപ്പുകളും സജീവമായിരിക്കുന്നത്. പല പേരുകളില്‍ തട്ടിപ്പുകള്‍ സജീവമായതോടെ പരാതികളും വര്‍ദ്ധിച്ചു. എന്നാല്‍ സൈബര്‍ കേസുകള്‍ തെളിയിക്കാന്‍ പൊലീസ് ബുദ്ധിമുട്ടുന്ന കാഴ്ചയാണ്കാ ണാനാകുന്നത്. ഫേസ്ബുക്ക് വാട്സ്ആപ്പ് ടെലഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസമാണ്

ഇതിന് കാരണം. ഭൂരഭാഗം വിദേശ കന്പനികളായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെല്‍ ഇതിന് ആവശ്യമാണ്. തട്ടിപ്പുകാര്‍ മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഉള്ളവരായതിനാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കും പരിമിതി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ കടുത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് പൊലീസ് നല്‍കു‌ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *