സംസ്ഥാനത്ത് ആറ് സ്വാശ്രയ നഴ്‌സിംഗ് കോളജുകളുടെ അംഗീകാരം പിന്‍വലിയ്ക്കും

സംസ്ഥാനത്തെ ആറ് നഴ്‌സിംഗ് കോളജുകളുടെ അംഗീകാരം പിന്‍വലിയ്ക്കാന്‍ ആരോഗ്യ സര്‍കലാശാലയുടെ തീരുമാനം. സര്‍കലാശാല നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഇല്ലാത്ത ആറ് നഴ്‌സിങ് കോളേജുകളുടെ അംഗീകാരം പിന്‍ലിക്കാനും നാല് കോളേജുകളുടെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനാണു തീരുമാനമായത്. ഇതുമൂലം 300 ബി എസ് സി നഴ്‌സിങ് സീറ്റുകള്‍ നഷ്ടപ്പെടും. സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
അംഗീകാരം പിന്‍വലിച്ച കോളജുകള്‍ക്ക് ഈ വര്‍ഷം പ്രവേശനം നടത്താന്‍ കഴിയില്ലെന്ന് സര്‍കലാശാലാ അറിയിച്ചു. സ്വാശ്രയ നഴ്‌സിങ് കോളജുകളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കുന്നതിനായി സര്‍കലാശാല നിയോഗിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നഴ്‌സിങ് കോളജിനോടു ചേര്‍ന്ന് കിടത്തിച്ചികിത്സക്ക് സൗകര്യമുള്ള ആശുപത്രി വേണമെന്ന് സര്‍കലാശാലയും നഴ്‌സിങ് കൗണ്‍സിലും നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കാതെ കോളജുകളുടെ അംഗീകാരമാണ് പിന്‍വലിക്കുന്നത്. 30 ശതമാനം വരെ രോഗികളെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമില്ലാത്തവയുടെ സീറ്റുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
നഴ്‌സിങ് കോളജ് ഓഫ് ഗുരു എഡ്യുക്കേഷണല് ട്രസ്റ്റ് (കോട്ടയം), തിയോഫിലസ് കോളജ് ഓഫ് നഴ്‌സിങ് (കോട്ടയം), ഇന്ദിരാഗാന്ധി നഴ്‌സിങ് കോളജ് (എറണാകുളം), മേഴ്‌സി കോളജ് ഓഫ് നഴ്‌സിങ് (കൊട്ടാരക്കര), രുക്മിണി കോളജ് ഓഫ് നഴ്‌സിങ്,വെള്ളറട ( തിരുവനന്തപുരം), നൈറ്റിങ്‌ഗൈല് കോളജ് ഓഫ് നഴ്‌സിങ് (നെടുമങ്ങാട്) എന്നിവയാണ് അംഗീകാരം പിന്‍വലിച്ച നഴ്‌സിങ് കോളേജുകള്‍. എരുമേലി അസീസി, കണ്ണൂര്‍ കനോഫ, കോഴഞ്ചേരി ഫയോനില്‍, പാലക്കാട് സെവന്‍ത്‌ഡേ എന്നീ കോളജുകളുടെ സീറ്റുകളാണ് വെട്ടിക്കുറച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *