കുമളിയില്‍ വിദ്യാര്‍ഥിക്കുനേരെ മുഖംമൂടി ആക്രമണം


ഇടുക്കിയിലെ കുമളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മൂന്നംഗ മുഖംമൂടി സംഘം ആക്രമിച്ചു. മുരുക്കടി പുത്തന്‍പറന്പില്‍ സഫുവാ (15)നാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രി ഏഴിന് ഡോണ്‍ബോസ്‌കോയ്ക്ക് സമീപമാണ് സംഭവമുണ്ടായത്.
വിദ്യാര്‍ഥിയെ കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുമളി റോയല്‍ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സഫുവാന്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.




Sharing is Caring