സംസ്ഥാനത്തെ പ്രധാനപാതകളില്‍ 500 കാമറകള്‍ കൂടി

   തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാനപാതകളില്‍        500 കാമറകള്‍ കൂടി സ്ഥാപിക്കും. റോഡുസുരക്ഷക്കായുള്ള പോലീസിന്റെ ശുഭയാത്രാ പദ്ധതിയുടെ ഭാഗമായാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഗതാഗതവകുപ്പിന്റെ സഹകരണത്തോടെയായിരിക്കുംtraffic-cameras പദ്ധതി നടപ്പാക്കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. വാഹനങ്ങളുടെ അമിതവേഗം കണ്ടെത്തുന്നതിനുള്ള കാമറകള്‍ക്കുപുറമേ, നിരീക്ഷണ കാമറകളും പാതയോരങ്ങളില്‍ സ്ഥാപിക്കും.തിരക്കേറിയ റോഡുകളില്‍ വാഹനപരിശോധന ഒഴിവാക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എന്നാല്‍ വാഹനപരിശോധന പൂര്‍ണമായി ഒഴിവാക്കാനാവില്ല. ക്രിമിനലുകളെ പിടികൂടുന്നതിനും കള്ളക്കടത്ത് തടയുന്നതിനും വാഹന പരിശോധന അനിവാര്യമാണ്. പരിശോധനക്കിടെ വാഹനയാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞുഎസ്.പി. മാരുടേയും ഡിവൈ.എസ്.പി. മാരുടേയും ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍, എ.ഡി.ജി.പി. അരുണ്‍കുമാര്‍ സിന്‍ഹ, ഡി.ഐ.ജി. വിജയന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *