ഷേര്‍ണ്ണി’; വിദ്യ ബാലന്‍ ചിത്രത്തിന്റെ ടീസര്‍, ആമസോണില്‍ റിലീസ്

ബോളിവുഡ് താരം വിദ്യാ ബാലന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണ്ണിയുടെ ടീസര്‍ പുറത്തിറങ്ങി. വിദ്യാ ബാലന്റെ തന്റെ സമൂഹമാധ്യമങ്ങളില്‍ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ആമസോണ്‍ പ്രൈമിലാണ് അടുത്ത മാസം റിലീസ് ചെയ്യുന്നത്.

അമിത്ത് മസുര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ടി സീരീസാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഷാറദ് സക്‌സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇലാ അര്‍ജുന്‍, ബിര്‍ജേന്ദ്ര കല, നീരജ് കാബി എന്നിവരും വിദ്യാ ബാലനൊപ്പം വേഷമിടുന്നു. 2020ലെ വിദ്യാ ബാലന്‍ ചിത്രമായ ശകുന്തള ദേവിയുടെ വിജയത്തിന് ശേഷം ഒരിക്കല്‍ കൂടി ആമസോണുമായി സിനിമ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഷേര്‍ണ്ണിയുടെ ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബറിലാണ് വീണ്ടും ഷൂട്ടിങ്ങ് ആരംഭിച്ചത്. മധ്യപ്രദേശിലെ കാടുകളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *