പീഡന ആരോപണം; കങ്കണ റണാവത്തിന്റെ ബോഡി ഗാര്‍ഡിനെ അറസ്റ്റ് ചെയ്തു

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ബോഡി ഗാര്‍ഡ് കുമാര്‍ ഹെഡ്ജിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. നേരത്തെ പരാതിക്കാരി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍നെ തുടര്‍ന്ന് അന്വേഷണം നടക്കുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി കുമാര്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച് ശനിയാഴ്ച്ചയാണ് കര്‍ണ്ണാടകയിലെ മധ്യ ജില്ലയിലെ ഹെഗ്ദ്ധവല്ലി ഗ്രാമത്തില്‍ നിന്ന് കുമാറിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് മുംബൈയിലേക്ക് കൊണ്ട് വരുകയും ചെയ്തു.

മുപ്പത്കാരിയായ ബ്യൂട്ടീഷനെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് പരാതി. സെഷന്‍ 375,377,420 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്റെ കൈയ്യില്‍ നിന്നും 50000 രൂപ കൈപ്പറ്റിയ ശേഷം അമ്മയ്ക്ക് വയ്യെന്ന് പറഞ്ഞ് കര്‍ണ്ണാടകയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന മെയ് 11ന് കുമാറിന്റെ സുഹൃത്താണ് കുമാര്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് യുവതിയെ അറിയിച്ചത്.

കുമാര്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ സബ് ഇന്‍സ്‌പെക്റ്റര്‍ വീരേന്ദ്ര ഭോസ്ലെ അടങ്ങുന്ന ടീം കുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ചയാണ് മുപ്പത്കാരിയായ യുവതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയത്. ഇരുവരും എട്ട് വര്‍ഷമായി പരിചയത്തിലാണെന്നും യുവതി പറഞ്ഞിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.

കുമാര്‍ മറ്റൊരു വിവാവം കഴിക്കാന്‍ പോകുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. ലൈംഗിക അതിക്രമം, വഞ്ചന എന്നീ കാര്യങ്ങള്‍ കാണിച്ചാണ് യുവതി കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *