ഷാഹിദ് കപൂര്‍ വിവാഹിതനായി


ദില്ലി: ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി. കുടുംബ സുഹൃത്തായ മിര രാജ്പുതിനെയാണ് ഷാഹിദ് തന്റെ ജീവിതസഖിയാക്കിയത്. ഗൂര്‍ഗാവിലുള്ള ഒരു ഫാംഹൗസില്‍ വച്ച് പരമ്പരാഗതമായ പഞ്ചാബി ശൈലിയിലായിരുന്നു വിവാഹചടങ്ങുകള്‍.


ഈ വര്‍ഷം ആദ്യം വിവാഹനിശ്ചയം നടത്തിയ ഷാഹിദ് തന്റെ വിവാഹത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.


ഷാഹിദിന്റെ അടുത്ത സുഹൃത്തായ കുനാല്‍ രാവലാണ് വരന്റെ വിവാഹവേഷം ഡിസൈന്‍ ചെയ്തത്. മിരയുടെ വിവാഹവസ്ത്രം പ്രമുഖ ഡിസൈനറായ അനാമിക ഖന്നയും തയ്യാറാക്കി. വിവാഹത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.



Sharing is Caring