ഓണപ്പരീക്ഷ ഓണം കഴിഞ്ഞിട്ട്

തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പുതിയ തിയതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓണം കഴിഞ്ഞാണ് പരീക്ഷ നടത്തുക. സെപ്റ്റംബര്‍ ഏഴു മുതല്‍ 15 വരെയാണു പരീക്ഷ. നേരത്തെ സെപ്റ്റംബര്‍ 9-16 ആയിരുന്നു തിയതി നിശ്ചയിച്ചിരുന്നത്.

പാഠപുസ്തകം വൈകുന്ന സാഹചര്യത്തിലാണ് ഓണപ്പരീക്ഷ ഓണത്തിനു ശേഷം നടത്താനുള്ള തീരുമാനത്തില്‍ മുന്നോട്ടുപോകാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. പാഠ പുസ്തക അച്ചടി ഈ മാസം 18നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി(കെബിപിഎസ്) സര്‍ക്കാറിന് ഉറപ്പു നല്‍കി.

95 ശതമാനം പുസ്തകങ്ങളുടെ അച്ചടിയും പൂര്‍ത്തയായെന്നു വിദ്യാഭ്യാസ മന്ത്രി യോഗത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു (07-07-2015) ചേര്‍ന്ന യോഗമാണു പരീക്ഷയുടെ പുതിയ തിയതികള്‍ നിശ്ചയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *