പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കും


കൊച്ചി: പാഠപുസ്തകത്തിന്റെ അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്റേതാണു തീരുമാനം. എന്നാല്‍ ഈ നിലപാടിനെതിരെ അച്ചടി സെക്രട്ടറി രംഗത്തെത്തി. ഒരു കാരണവശാലും സ്വകാര്യ പ്രസുകള്‍ക്ക് പ്രിന്റിങ് ചുമതല നല്‍കില്ലെന്ന് അച്ചടി സെക്രട്ടറി രാജു നാരായണസ്വാമി പറഞ്ഞു.


ജൂലായ് എട്ടിനു മുന്‍പു പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 20നു മുന്‍പു പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കണം. ഇതിനു സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ നല്‍കാന്‍ തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.


15 ലക്ഷം പുസ്തകങ്ങളുടെ അച്ചടി കെ ബി പി എസ് സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കും. എന്നാല്‍ ഒമ്പതു ലക്ഷം പുസ്തകങ്ങള്‍ മാത്രമേ അച്ചടിക്കാനാകൂ എന്നു കെ ബി പി എസ് അറിയിച്ചു.



Sharing is Caring