വ്യാപം തട്ടിപ്പ് സിബിഐക്ക്

ദില്ലി: മധ്യപ്രദേശിലെ വ്യാപം അഴിമതിയില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബി ജെ പിക്കുമെതിരേയുള്ള കുരുക്കുകള്‍ മുറുകുന്നതിനിടെ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു തടിയൂരാന്‍ സര്‍ക്കാരിന്റെ നീക്കം.

സി ബി ഐ അന്വേഷണം നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഒടുവില്‍ അംഗീകരിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ജനാഭിപ്രായം മാനിച്ചാണു കേസ് സി ബി ഐക്കു നല്കാന്‍ തീരുമാനിച്ചതെന്ന് ഭോപ്പാലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇപ്പോഴത്തെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലായതിനാല്‍ തനിക്ക് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും അതുകൊണ്ട് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷണം നടത്തണമെന്നും ഗവര്‍ണര്‍ രാം നരേശ് യാദവിനെ തത്സ്ഥാനത്തു നിന്നു മാറ്റണമെന്നുമുള്ള ഹര്‍ജികളില്‍ ഇന്ന് (08-07-2015) വാദം കേള്‍ക്കുമെന്നു സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ സി ബി ഐ അന്വേഷണം നടത്താനുള്ള അപേക്ഷ മധ്യപ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *