ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

maniതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നു. കേസില്‍ മാണി അഴിമതി നടത്തിയതിനോ അധികാര ദുര്‍വിനിയോഗം ചെയ്തതിനോ തെളിവില്ല.

മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിനാല്‍ അഴിമതി നടന്നുവെന്ന് കരുതാനാവില്ല. പരാതിക്കാരനായ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി വിശ്വാസയോഗ്യമല്ല. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി ആര്‍.സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച 54 പേജുള്ള റഫറല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാറുടമകളുടെ സംഘടന വ്യാപകമായി പിരിവ് നടന്നിട്ടുണ്ട്. സംഘടനയുടെ ക്യാഷ് ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ തുക എന്തിനാണ് പിരിച്ചെടുത്തതെന്നോ ഇത് മാണിക്ക് കൈമാറിയോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ബാറുടമകള്‍ രണ്ടു തവണ പാലായിലെ വീട്ടില്‍ ചെന്ന് മന്ത്രി മാണിയെ കണ്ടിരുന്നുവെങ്കിലും ഇവരാരും മാണിക്ക് പണം കൈമാറിയതായി തെളിവില്ല. മാണിക്ക് പണം നല്‍കിയെന്ന് ബിജു രമേശ് പറയുന്നവരാരും ഇതിന് അനുകൂലിച്ച് മൊഴി നല്‍കിയിട്ടില്ല. അമ്പിളിയുടെ മൊഴിയും നുണപരിശോധനഫലവും പൂര്‍ണമായി പൊരുത്തപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *