പാകിസ്താന്‍ മുന്‍ ക്യാപ്റ്റനും ആള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങി. ടെസ്റ്റ്,എകദിന ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച അഫ്രീദി ഇപ്പോള്‍ ട്വന്റി-20 യോടും വിടപറഞ്ഞാണ് നീണ്ട 21 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്നത്.
2010 ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച 36 കാരനായ അഫ്രീദി 2015 ലോകകപ്പോടെ ഏകദിന ക്രിക്കറ്റും ഉപേക്ഷിച്ചിരുന്നു. പിന്നീട് പാക് ട്വന്റി-20 ടീമില്‍ തുടര്‍ന്നുവരികയായിരുന്നു. 2016ല്‍ ഇന്ത്യയില്‍ നടന്ന ലോക ട്വന്റി ചാമ്ബ്യന്‍ഷിപ്പില്‍ പാകിസ്താനെ നയിച്ചു.

ഷാര്‍ജയില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പെഷാവര്‍ സലാമിക്കായി 28 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുന്ന കാര്യം അഫ്രീദി അറിയിച്ചത്.












