ഷാര്‍ജ ഭരണാധികാരിയ്ക്ക് കലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ഇന്ന്

അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കലിക്കര്‌റ് സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിക്കും. ഇന്ന് രാവിലെ 11 മണിയ്ക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.

അതേസമയം, ചടങ്ങില്‍നിന്ന് സ്ഥലം എം.പികുഞ്ഞാലിക്കുട്ടിയെയും എം.എല്‍.എ പി. അബ്ദുല്‍ ഹമീദിനേയും ഒഴിവാക്കിയത് വിവാദമായിട്ടുണ്ട്. ഇവര്‍ക്ക് ക്ഷണക്കത്തു പോലും നല്‍കിയില്ല.

മാത്രമല്ല സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രാസംഗികരുടെ പട്ടികയിലുണ്ട്. പത്തു മിനുട്ടാണ് മുഖ്യമന്ത്രി ചടങ്ങില്‍ സംസാരിക്കുന്നത്. ഇത് ചട്ട വിരുദ്ധമാണെന്നാണ് ആരോപണം.

കാലിക്കറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടു വലിയ ചടങ്ങ് നടക്കുമ്പോള്‍ എം.പിയേയും എം.എല്‍.എയും അറിയിക്കാനുള്ള മര്യാദ പോലും അധികൃതര്‍ കാണിച്ചില്ലെന്നും ആരോപണമുണ്ട്.
എന്നാല്‍, വിഷയം വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പി.കെ കുഞ്ഞാലിക്കുട്ടി എം.പി മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *