കീഴാറ്റൂരില്‍ സമരക്കാരോട് സിപിഐഎം കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയെന്ന് കെകെ രമ

കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ ബൈപ്പാസിനെതിരായി സമരം നടത്തുന്ന അണികളോട് സിപിഐഎം രാഷ്ട്രീയ വഞ്ചനയാണ് കാണിക്കുന്നതെന്ന് ആര്‍എംപി നേതാവ് കെ കെ രമ. കീഴാറ്റൂരിലെ സമര പന്തലിലെത്തി പിന്തുണയറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു കെ കെ രമ. നിരാഹാര സമരം പതിനേഴാം ദിവസവും തുടരുകയാണ്.
കീഴാറ്റൂരിലെ ജനങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യം പരിഗണിക്കേണ്ട ബാധ്യത സര്‍ക്കാരിനും സിപിഐഎമ്മിനും ഉണ്ടെന്ന് കെ കെ രമ കുറ്റപ്പെടുത്തി. രാഷ്ട്രീയമായി വന്ധ്യംകരിക്കപ്പെട്ടവരാണ് ജനകീയ സമരക്കാരെ വികസന വിരുദ്ധരായി ചിത്രീകരിക്കുന്നത്. പ്രകടന പത്രികയില്‍ വരെ പറയുന്ന വയല്‍ സംരക്ഷണ നയം കാറ്റില്‍ പറത്തിയാണ് മറുവശത്ത് വയല്‍ നികത്തുന്നത്. ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ വഞ്ചനയാണെന്നും രമ പറഞ്ഞു.
കീഴാറ്റൂരില്‍ സമരത്തിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുകയാണ്. രാഷ്ടീയ വിശദീകരണ യോഗത്തില്‍ സമരത്തെ തള്ളിക്കളഞ്ഞ സിപിഐഎം ഏത് രീതിയില്‍ സമരത്തെ പ്രതിരോധിക്കണമെന്ന് ആശങ്കയിലാണിപ്പോള്‍. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ച് പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഉപാധികളഓടെയുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി. സിപിഐ യുടേയും ബിജെപിയുടേയും പിന്തുണ നേടാവും സമരക്കാര്‍ക്ക് കഴിഞ്ഞു.
അണികളില്‍ ഭൂരിഭാഗവും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ കീഴാറ്റൂരിലെ ബ്രാഞ്ച് സമ്മേളനം പോലും നടത്താനാകാത്ത അവസ്ഥയിലാണ് സിപിഐഎം. നിരാഹാര സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. 68 വയസ്സുള്ള നമ്ബ്രത്ത് ജാനകിയാണ് ഇപ്പോള്‍ നിരാഹാര സമരം നടത്തുന്നത്. സിപിഐ യുടെ പിന്ത്ുണ സമരത്തിനുള്ളതിനാല്‍ കൃഷി മന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും കൂടി പിന്തുണ ലഭിക്കുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *