ശ്വാസകോശം സ്പോഞ്ച് പോലെയാണ്; ഇന്ന് പുകവലി വിരുദ്ധ ദിനം

ഇന്ന് പുകവലി വിരുദ്ധ ദിനമാണ്. ശ്വാസ കോശം സ്‌പോഞ്ച് പോലെയാണെന്ന പരസ്യം നാം ഇടയ്ക്കിടെ കേക്കാറുണ്ട്. ഇതില്‍ പിഴിഞ്ഞെടുക്കുന്ന കറയാണ് ടാര്‍. ശ്വാസ കോശത്തിലെ ചെറു കോശങ്ങളില്‍ പുരളുന്ന ടാര്‍ പിന്നീട് കോശങ്ങളെ അര്‍ബുദ രോഗങ്ങള്‍ക്ക് പാകപ്പെടുത്തുന്നു.
മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതിനേക്കാള്‍ പുകവലി ദോഷകരമാകുന്നത് മറ്റുള്ളവരിലേക്കും രോഗമായും മരണമായും ഇത് പടരുന്നു എന്നതിനാലാണ്.
രക്താര്‍ബുദം, മൂത്രാശയ കാന്‍സര്‍, ഗര്‍ഭാശയ മുഖത്തെ കാന്‍സര്‍, അന്നനാള കാന്‍സര്‍, വൃക്കയുടെ കാന്‍സര്‍, സ്വനപേടകത്തിലെ കാന്‍സര്‍, ശ്വാസകോശാര്‍ബുദം, വായക്കുള്ളിലെ കാന്‍സര്‍, ആഗ്‌നേയ ഗ്രന്ഥിയുടെ കാന്‍സര്‍, തൊണ്ടയിലെ കാന്‍സര്‍, ആമാശയ കാന്‍സര്‍, ഹൃദയസ്തംഭനം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിസന്‍സ്, രക്തസമ്മര്‍ദ്ദം, മാസം തികയാതെ പ്രസവിക്കല്‍, വന്ധ്യത, കുഞ്ഞിന്റെ പെട്ടെന്നുള്ള മരണം, ബലക്ഷയം തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പുകയില ഉപയോഗം കാരണമാകുന്നു.അനേകം ഫലപ്രദമില്ലാത്ത ചികിത്സകള്‍ക്കും ശമനം താരതമ്യേന കുറവുള്ള രോഗങ്ങള്‍ക്കും നമ്മുടെ ജനതയെ എറിഞ്ഞു കൊടുക്കുകയാണ് പുകയില ഉല്‍പ്പന്നങ്ങള്‍. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൽ ഏറെ ആസക്തിയുണ്ടാക്കുന്നതിനാൽ തന്നെ പുകയില ഉപയോഗിക്കുന്നവർ ഇതിന് അടിമയാകുന്നു.
അതിനാൽ തന്നെ ശീലം ഉപേക്ഷിക്കുക എന്നത് പലർക്കും ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. എന്നാൽ മികച്ച പിന്തുണ നൽകുന്ന സംവിധാനത്തിലൂടെയും പരീക്ഷിച്ച് നോക്കിയ രീതികളിലൂടെയും ക്രമേണ പുകയില ഉപയോഗിക്കുന്ന ശീലത്തെ നിന്നും ഒരാൾക്ക് മറികടക്കാനാകും.

പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന ഇത്തരം രോഗങ്ങളെപ്പറ്റി അറിയാനും കരുതിയിരിക്കാനും ഓർമപ്പെടുത്തുന്ന ഒരു ദിനമാകട്ടെ ഇത്…

Spread the love

Leave a Reply

Your email address will not be published. Required fields are marked *